കാഴ്ച്ചയുടെ പുതു തലങ്ങൾക്കായ് രണ്ട് പൈതൃകങ്ങൾ കൈകോർക്കുന്നു!

Published on: 2025-03-28

കഴിഞ്ഞ കാൽ നുറ്റാണ്ടിലേറെക്കാലമായി കോഴിക്കോടിന്റെ മണ്ണിൽ നേത്രചികിത്സാരംഗത്ത് തനതായ മുദ്ര പതിപ്പിച്ച മലബാർ ഐ ഹോസ്പിറ്റൽ മലബാർ മേഖലയിലുള്ള നേത്രരോഗികളുടെ കണ്ണിലെ തെളിച്ചമായി മാറിയ സ്ഥാപനമാണ് മലബാർ ഐ ഹോസ്പിറ്റൽ. ഈ കാലയളവ് കൊണ്ട് ഉത്തരകേരളത്തിലെ ജനങ്ങളുടെ മനസിൽ മലബാർ ഐഹോസ്പിറ്റലിന് ഒരു സവിശേഷ സ്ഥാനം നേടാനായത് തികഞ്ഞ സേവന മനോഭാവമുള്ള ആരോഗ്യ വിദഗ്ദ്ധരുടെ നിസ്വാർത്ഥ സേവനം കൊണ്ടും, അത്യന്താധുനിക ചികിത്സോപകരണങ്ങളുടെ ഉപയോഗം കൊണ്ടും, കൃത്യതയാർന്ന ചികിത്സാ ശൈലി കൊണ്ടുമാണ്. ഇതിനെല്ലാം ചാലകശക്തിയായത് ഞങ്ങളുടെ മാനേജിംഗ് ഡയറക്ടർ ശ്രീ.പി.എം റഷീദിൻ്റെ ദീർഘവീക്ഷണവും.

മലബാർ ഐഹോസ്പിറ്റലിൻ്റെ ഖ്യാതി കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലബാർ മേഖലയിൽ മാത്രമല്ല; കേരളമൊട്ടാകെയും, കേരളത്

Blog Image

ിന് പുറത്തുമുള്ള നേത്രരോഗികളുടെ വ്യത്യസ്ത നേത്രരോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കുക വഴി ഉയർന്നിരിക്കുകയാണ്. മികച്ച ചികിത്സാ സൗകര്യമുള്ള ഒരു ഐ ഹോസ്പിറ്റൽ എന്ന് ചിന്തിക്കുമ്പോൾത്തന്നെ മലബാർ ഐ ഹോസ്പിറ്റലിൻ്റെ പേര് ആളുകളുടെ മനസിൽ തെളിയാനുള്ള കാരണങ്ങൾ സമയബന്ധിത സേവനം, ഉയർന്ന ചികിത്സാ നിലവാരം, അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, പ്രഗത്ഭരായ ഡോക്ടർമാർ എന്നിവയാണ്.

നേത്രചികിത്സയ്ക്ക് പുറമേ, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റോമെട്രി എന്ന സ്ഥാപനം വഴി പുതുതലമുറയിലെ ഭിഷഗ്വര സമൂഹത്തെ വാർത്തെടുക്കുന്നതിലും മലബാർ ഐ ഹോസ്പിറ്റൽ തങ്ങളുടെ കൈമുദ്ര ചാർത്തിയിട്ടുണ്ട്. ഒപ്റ്റോമെട്രിയിൽ ബി.എസ്.സി, എം.എസ്.സി കോഴ്സുകൾ, ഒപ്റ്റോമെട്രിയിൽ സ്പെഷലൈസേഷൻ സഹിതം ആരോഗ്യ ശാസ്ത്രത്തിൽ ബി.വോക് കോഴ്സ്, ഒഫ്താൽമിക് അസിസ്റ്റൻ്റ്, എം.എൽ.റ്റി ഡിപ്ലോമ കോഴ്സുകൾ എന്നിവ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റോമെട്രിയുടെ കോഴിക്കോട്, ചെമ്മാട്, തൃശൂർ ബ്രാഞ്ചുകളിൽ പഠിക്കാവുന്നതാണ്.

1996ൽ പ്രശസ്ത നേത്രരോഗ വിദഗ്ദ്ധനായ കശു പ്രസാദ് റെഡ്ഡി ആരംഭിച്ച സ്ഥാപനമാണ് മാക്സിവിഷൻ ഐ ഹോസ്പിറ്റൽ. ഇന്ത്യയിലും വിദേശത്തുമായി മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് ഇരുപത്തഞ്ച് ലക്ഷത്തിലധികം നേത്രരോഗികൾക്ക് കാഴ്ചയുടെ തെളിച്ചം പകർന്ന, നേത്രചികിത്സാരംഗത്തെ അതികായനാണ് ഡോക്ടർ റെഡ്ഡി. ഗ്രാമാന്തരങ്ങളിലെയും, നഗരപ്രാന്തങ്ങളിലെയും നേത്രരോഗികൾക്ക് ഒരു പോലെ ചികിത്സാ സൗകര്യം ലഭ്യമാകണമെന്ന അദ്ദേഹത്തിന്റെ ദീർഘകാല സ്വപ്നമാണ് മാക്സിവിഷൻ ഐ ഹോസ്പിറ്റലിൻ്റെ സ്ഥാപനത്തിലൂടെ യാഥാർത്ഥ്യമായത്.
ആരോഗ്യരംഗത്തെ വിവിധ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും നിർമ്മാതാക്കളും, വിതരണക്കാരുമായ ട്രിവിട്രോൺ ഹെൽത്ത് കെയറിൻ്റെ അമരക്കാരനായ ഡോക്ടർ ജി.എസ്.കെ.വേലുവുമായി കൈകോർത്തതോടെ മാക്സിവിഷൻ ഐ ഹോസ്പിറ്റൽ അതിൻ്റെ വേരുകൾ ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലങ്ങോളമിങ്ങോളം പടർത്തി.
കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ മികച്ചതും മെച്ചപ്പെട്ടതുമായ നേത്രചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിൻ്റെ ഭാഗമായി ഇപ്പോൾ മലബാർ ഐ ഹോസ്പിറ്റലും, മാക്സിവിഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും ഒരുമിക്കുന്നു. മികച്ചത് കൂടുതൽ മികച്ചതാക്കാൻ, സേവനം കൂടുതൽ മെച്ചമാക്കാൻ, സാങ്കേതികതയെ ഒരു ചുവട് മുന്നിലെത്താൻ മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റൽ എന്നും പ്രതിജ്ഞാബദ്ധരാണ്, കാരണം നിങ്ങളാണ് ഞങ്ങളുടെ കാഴ്ചയും പ്രകാശവും.

If you Have Any Queries Call Us On 9847027000